Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayali Student

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ക്ക് 1.4 കോ​ടി​യു​ടെ സ്കോ​ള​ർ​ഷി​പ്പ്

കൊ​​​ച്ചി: ഹോ​​​ങ്കോം​​​ഗ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ 11.3 ല​​​ക്ഷം ഹോ​​​ങ്കോം​​​ഗ് ഡോ​​​ള​​​റി​​​ന്‍റെ (1.4 കോ​​​ടി) സ്കോ​​​ള​​​ർ​​​ഷി​​​പ്പ് കൊ​​​ച്ചി സ്വ​​​ദേ​​​ശി​​​നി സാ​​​റ സോ​​​ണി​​​ക്ക്. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഡ്യൂ​​​വ​​​ൽ ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കാ​​​ണു പൂ​​​ർ​​​ണ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ച്ച​​​ത്. ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ലോ (​​​എ​​​ൽ​​​എ​​​ൽ​​​ബി), ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ് ഇ​​​ൻ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് ലോ​​​സ് എ​​​ന്നീ ര​​​ണ്ടു ബി​​​രു​​​ദ​​​ങ്ങ​​​ൾ ഒ​​​ന്നി​​​ച്ചു നേ​​​ടാ​​​നാ​​​കു​​​ന്ന​​​താ​​​ണു ഡ്യൂ​​​വ​​​ൽ ഡി​​​ഗ്രി പ്രോ​​​ഗ്രാം.

കൊ​​​ല്ലം മ​​​യ്യ​​​നാ​​​ട് സ്വ​​​ദേ​​​ശി സോ​​​ണി തോ​​​മ​​​സി​​​ന്‍റെ​​​യും എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​നി വി​​​നീ​​​ത പാ​​​നി​​​ക്കു​​​ള​​​ത്തി​​​ന്‍റെ​​​യും മ​​​ക​​​ളാ​​ണു സാ​​​റ.

National

നാ​ഷ​ണ​ൽ മൂ​ട്ട്കോ​ർ​ട്ട് മ​ത്സ​രം: മ​ല​യാ​ളി വി​ദ‍്യാ​ർ​ഥി​നി ഉ​ൾ​പ്പെ​ട്ട കോ​ൽ​ക്ക​ത്ത ടീം ​ജേ​താ​ക്ക​ൾ

പാ​റ്റ്ന: പാ​റ്റ്ന​യി​ലെ ചാ​ണ​ക‍്യ നാ​ഷ​ണ​ൽ ലോ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ മൂ​ട്ട് കോ​ർ​ട്ട് മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി വി​ദ‍്യാ​ർ​ഥി​നി ഉ​ൾ​പ്പെ​ട്ട പ​ശ്ചി​മ ബം​ഗാ​ൾ നാ‍​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ജു​റി​ഡി​ക്ക​ൽ സ​യ​ൻ​സ് കോ​ൽ​ക്ക​ത്ത ടീം ​ജേ​താ​ക്ക​ളാ​യി. ക​ണ്ണൂ​ർ സ്വ​ദേ​ശി​നി ഹി​മ സെ​ബാ​സ്റ്റ‍്യ​ൻ, ഭൂ​മി​ക, തേ​ജ​സ്വി കൗ​ൾ എ​ന്നി​വ​രു​ടെ ടീ​മാ​ണ് ബം​ഗ​ളൂ​രു നാ​ഷ​ണ​ൽ ലോ ​സ്കൂ​ൾ ഓ​ഫ് ഇ​ന്ത‍്യ യൂ​ണി​വേ​ഴ്സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ജേ​താ​ക്ക​ൾ​ക്ക് 50,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ര​വി രാ​ജ​ൻ സ​മ്മാ​നി​ച്ചു.

ജേ​താ​ക്ക​ളാ​യ​വ​ർ ഒ​ന്നാം വ​ർ​ഷ വി​ദ‍്യാ​ർ​ഥി​ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​ത്തി​ൽ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ ഉ​ൾ​ച്ചേ​ർ​ക്ക​ൽ എ​ന്ന​താ​യി​രു​ന്നു വി​ഷ​യം. 36 ലോ ​കോ​ള​ജു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മ​സ്ക്ക​റ്റി​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി പെ​രു​മ്പ​ന​ച്ചി പി.​ഡി. സെ​ബാ​സ്റ്റ‍്യ​ന്‍റെ​യും ഷൈ​ല​യു​ടെ​യും മ​ക​ളാ​ണ് ഹി​മ സെ​ബാ​സ്റ്റ‍്യ​ൻ. വ​ർ​ഷ സെ​ബാ​സ്റ്റ‍്യ​ൻ സ​ഹോ​ദ​രി​യാ​ണ്.

Kerala

പ​നി ബാ​ധി​ച്ചു, ചി​കി​ത്സ​യി​ലി​രി​ക്കെ കോ​മ​യി​ലാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ജോ​ർ​ജി​യ​യി​ൽ മ​രി​ച്ചു

കൊ​ച്ചി: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ കോ​മ​യി​ലാ​യ മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ജോ​ർ​ജി​യ​യി​ൽ മ​രി​ച്ചു. ആ​ലു​വ സ്വ​ദേ​ശി​നി സോ​ണ​യാ​ണ് മ​രി​ച്ച​ത്.

ജോ​ർ​ജി​യ​യി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യാ​ണ് സോ​ണ. ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് അ​ഞ്ച് ദി​വ​സം മു​ൻ​പ് സോ​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കോ​മ​യി​ലാ​യ​ത്. യു​വ​തി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ആ​ലു​വ താ​യ്ക്കാ​ട്ടു​ക​ര എ​സ്എ​ൻ​പു​രം സ്വ​ദേ​ശി​ക​ളാ​യ റോ​യ്-​ജി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സോ​ണ.

Kerala

ഗു​ജ​റാ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി അ​ദ്വൈ​ത് ആ​ണ് മ​രി​ച്ച​ത്.

സൂ​റ​ത്തി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച​യാ​ണ് അ​ദ്വൈ​ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​ര​ണം​സം​ഭ​വി​ച്ച​ത്.

അ​ദ്വൈ​തി​ന് ചി​കി​ത്സ ന​ൽ​കാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കൃ​ത്യ​മാ​യി ചി​കി​ത്സ ന​ൽ​കി​യെ​ന്നാ​ണ് പോ​ലീ​സ് വാ​ദം.

സൂ​റ​ത്തി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ (എ​സ്‌​വി‌​എ​ൻ‌​ഐ‌​ടി) മൂ​ന്നാം വ​ർ​ഷ ബി ​ടെ​ക് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ദ്വൈ​ത് ഞാ​യ​റാ​ഴ്ച രാ​ത്രി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ ഭാ​ഭ ഭ​വ​ൻ ഹോ​സ്റ്റ​ലി​ലാ​യി​രു​ന്നു അ​ദ്വൈ​ത് താ​മ​സി​ച്ചി​രു​ന്ന​ത്.

രാ​ത്രി 10:30 നും 11:00 ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ഭാ​ഭ ഭ​വ​ൻ ഹോ​സ്റ്റ​ലി​ലെ അ​ഞ്ചാം നി​ല​യി​ലു​ള്ള എ​ച്ച് ബ്ലോ​ക്കി​ലെ 222-ാം ന​മ്പ​ർ മു​റി​യി​ലാ​ണ് അ​ദ്വൈ​ത് താ​മ​സി​ച്ചി​രു​ന്ന​ത്.

കാ​മ്പ​സ് കാ​ന്‍റീ​ന് സ​മീ​പം ആം​ബു​ല​ൻ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​യി​രു​ന്നി​ല്ലെ​ന്നും സം​ഭ​വം ന​ട​ന്ന് ഏ​ക​ദേ​ശം 30 മി​നി​ട്ട് ക​ഴി​ഞ്ഞാ​ണ് ആം​ബു​ല​ൻ​സ് എ​ത്തി​യ​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ ആം​ബു​ല​ൻ​സ് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. അ​ദ്വൈ​തി‍​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നി​ട്ടും ആ​രും സ​ഹാ​യി​ക്കാ​ൻ എ​ത്തി​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

അ​ദ്വൈ​തി​നെ സൂ​റ​ത്തി​ലെ പി​പ്ലോ​ഡ് പ്ര​ദേ​ശ​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ചി​കി​ത്സ വൈ​കി​പ്പി​ച്ചെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ നാ​ലു മാ​സ​ങ്ങ​ളാ​യി അ​ദ്വൈ​ത് ക്ലാ​സി​ൽ വ​രു​ക​യോ പ​രീ​ക്ഷ എ​ഴു​തു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ സ​ഹ​പാ​ഠി പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ഇ​ട​പെ​ടു​ക​യോ ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ കൂട്ടിച്ചേർത്തു.

അ​ദ്വൈ​തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഒ​മാ​നി​ലാ​ണ്. മ​ക​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ ഇ​വ​ർ സൂ​റ​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

NRI

മ​ല​യാ​ളി വി​ദ്യാർ​ഥി ആ​ഹ​നി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

ആ​ഹ​ന്‍: ജ​ര്‍​മ​നി​യി​ലെ ആ​ഹ​നി​ൽ പ​ത്ത​നം​തി​ട്ട കൊ​ടു​മ​ണ്‍ സ്വ​ദേ​ശി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ര്‍​ഡ​ബ്ല്യു​ടി​എ​ച്ച് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പി​ജി വി​ദ്യാ​ര്‍​ഥി ഡെനിന്‍ സജിയാണ് (26) മ​രി​ച്ച​ത്.

ആ​ഹ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി ക്ലി​നി​ക്കി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​ന്ദ്ര​മ​ന്ത്രാ​ല​യം, ബെ​ര്‍​ലി​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി, ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ്, നോ​ർ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

തു​ട​ര്‍​ന്നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ഏ​കോ​പി​പ്പി​ച്ചു​വ​രി​ക​യാ​ണ്.

NRI

മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു

ബം​ഗ​ളൂ​രു: മ​ല​യാ​ളി​ക​ളാ​യ ര​ണ്ട് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. തി​രു​വ​ല്ല തു​ക​ല​ശേ​രി കൊ​ച്ചു​ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ ജോ​സ് - സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജ​സ്റ്റി​ന്‍ ജോ​സ്(21), റാ​ന്നി അ​ത്തി​ക്ക​യം കു​ട​മു​രു​ട്ടി തോ​ണി​ക്ക​ട​വി​ല്‍ ഷാ​ജി തോ​മ​സി​ന്‍റെ​യും സു​നു​വി​ന്‍റെ​യും മ​ക​ള്‍ സ്റ്റെ​റി​ന്‍ എ​ല്‍​സ ഷാ​ജി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചി​ക്ക​ബ​ന്നാ​വ​ര സ​പ്ത​ഗി​രി കോ​ള​ജി​ലെ ബി​എ​സ് സി ​ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും. മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി ആ​യി​രു​ന്നു ജ​സ്റ്റി​ന്‍. സ്‌​റ്റെ​റി​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​നി​യും. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ റെ​യി​ല്‍​വേ പാ​ളം മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം എ​ന്നാ​ണ് വി​വ​രം.

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നാ​ണ് ഇ​രു​വ​രെ​യും ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്. ജ​സ്റ്റി​ന്‍റെ സ​ഹോ​ദ​രി: അ​ന്ന ജോ​സ​ഫ്. സ്റ്റെ​റി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍: സ്റ്റെ​യ്‌​ന, സ്റ്റെ​ഫി​യ.

NRI

നാ​സ​യി​ല്‍ മി​ക​വ​റി​യി​ച്ച് മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ല്‍ എ​യ്‌​റോ​നോ​ട്ടി​ക്‌​സ് ആ​ന്‍​ഡ് സ്‌​പേ​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍റെ (നാ​സ) ക്ഷ​ണ​പ്ര​കാ​രം സ്‌​പേ​സ് സ്റ്റ​ഡി പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി.

അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര സെ​ന്‍റ് പാ​ട്രി​ക്‌​സ് അ​ക്കാ​ദ​മി​യി​ലെ 11-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി യെ​ല്ലി​സ് അ​രീ​ക്ക​ലി​നാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്.

നാ​സ​യു​ടെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ബ​ഹി​രാ​കാ​ശ പ​ഠ​ന​ത്തെ​ക്കു​റി​ച്ചും വി​മാ​ന എ​ന്‍​ജി​നി​യ​റിം​ഗ് ഡി​സൈ​നി​നെ​ക്കു​റി​ച്ചു​മൊ​ക്കെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ന​വ്യാ​നു​ഭ​വ​മാ​യി​രു​ന്നെ​ന്നു യെ​ല്ലി​സ് പ​റ​ഞ്ഞു.

സ്‌​പേ​സ് സ്റ്റ​ഡി പ്രോ​ഗ്രാ​മി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് നാ​സ​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു. അ​ങ്ക​മാ​ലി അ​രീ​ക്ക​ല്‍ നൈ​റ്റോ​യു​ടെ​യും സ്മി​ഷ​യു​ടെ​യും മ​ക​ളാ​ണ്.

NRI

മ​ല​യാ​ളി വി​ദ്യാ​ർ​ഥി ദു​ബാ​യി​യി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ദു​ബാ​യി: ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ദു​ബാ​യി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ബി​ബി​എ മാ​ർ​ക്ക​റ്റിം​ഗ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി വൈ​ഷ്ണ​വ് കൃ​ഷ്ണ​കു​മാ​ർ(18) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ദു​ബാ​യി​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക് സി​റ്റി​യി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി.​ജി. കൃ​ഷ്ണ​കു​മാ​ർ - വി​ധു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: വൃ​ഷ്‌​ടി കൃ​ഷ്ണ​കു​മാ​ർ. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.

NRI

ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

ബം​ഗ​ളൂ​രു: മ​ല​യാ​ളി വി​ദ്യാ​ർ​ഥി ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ചെ​ന്നി​ത്ത​ല കി​ഴ​ക്കേ വ​ഴി കാ​വി​ലേ​ത്ത് കൃ​ഷ്ണ ഭ​വ​ന​ത്തി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൾ ദേ​വ​ദ​ത്ത് അ​നി​ലാ​ണ്(20) മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു ക​മ്പി​പ്പു​ര രാ​ജ​രാ​ജേ​ശ്വ​രി കോ​ള​ജി​ൽ ഫി​സി​യോ​തെ​റോ​പ്പി വി​ദ്യാ​ർ​ഥി​യാ​യി​രൂ​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ദേ​വ​ദ​ത്ത് സ​ഞ്ച​രി​ച്ച ബൈ​ക്കും ടെ​മ്പോ ട്രാ​വ​ല​റും കൂ​ട്ടി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ് മ​ഞ്ജു എം ​നാ​യ​ർ. സ​ഹോ​ദ​ര​ൻ: എ. ​ദീ​പ​ക് നാ​യ​ർ.

NRI

ബ​ർ​ലി​നി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

ബ​ര്‍​ലി​ന്‍: മ​ല​യാ​ളി വി​ദ്യാ​ർ​ഥി ബ​ർ​ലി​നി​ൽ മു​ങ്ങി​മ​രി​ച്ചു. ആ​ഷി​ന്‍ ജി​ന്‍​സ​ണ്‍(21) ആ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര കാ​ട​മം​ഗ​ലം സ്വ​ദേ​ശി​യാ​യ കെ.​ടി. ജി​ൻ​സ​ണി​ന്‍റെ​യും ക്ര​മീ​ന ബ്രി​ജി​ത്തി​ന്‍റെ​യും മ​ക​നാ​ണ്.

ബ​ര്‍​ലി​നി​ലെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​പ്ലൈ​യി​ഡ് സ​യ​ൻ​സി​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് ആ​ഷി​ന് ജ​ർ​മ​നി​യി​ലേ​ക്കു​ള്ള പ​ഠ​ന​വി​സ ല​ഭി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ത്തോ​ടൊ​പ്പം ബ​ർ​ലി​നി​ലെ വൈ​സ​ൻ​സീ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ ആ​ഷി​ൻ നീ​ന്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​പോ​യി വെ​ള്ള​ത്തി​ൽ മു​ങ്ങി​പോ​വു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ജ​ർ​മ​ൻ​കാ​രും മ​ല​യാ​ളി​ക​ളും ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി പ്ര​ഥ​മ​ശു​ശ്രൂ​ഷ​യും സി​പി​ആ​റും ന​ൽ​കി. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ആ​ഷി​നെ എ​യ​ർ ആം​ബു​ല​ൻ​സി​ൽ ബ​ർ​ലി​നി​ലെ ചാ​രി​റ്റ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ഷി​ൻ മരിച്ചു. ഒ​രു സ​ഹോ​ദ​രി​യു​ണ്ട്. ബ​ർ​ലി​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഷി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര ന്യൂ​ന​പ​ക്ഷകാ​ര്യ സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ, കേ​ര​ള വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, നോ​ർ​ക്ക റൂ​ട്ട്സ്, ലോ​ക കേ​ര​ള സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​ത്തി​ൽ ഇ​ട​പ്പെ​ട്ടു.

Latest News

Corehub Up